Click to learn more 👇

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ബസിലുണ്ടായിരുന്നത് 62 പേര്‍, നിരവധി പേര്‍ക്ക് ഗുരുതരം


പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇലവുങ്കലില്‍ ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് റോഡിൽനിന്നും തെന്നി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

തമിഴ്നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തരാണ് അപകടത്തില്‍പ്പെട്ടത്.

കുട്ടികളടക്കം 62 പേര്‍ ബസിലുണ്ടായിരുന്നെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിയ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ അടക്കം നിരവധി പേരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ബസില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെടുത്തെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.