Click to learn more 👇

യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തില്‍ കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ കേസെടുത്തു


കന്യാകുമാരി: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തില്‍ കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ പൊലീസ് കേസെടുത്തു.

അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റില്‍ ഫ്ലവര്‍ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ(30)ക്കെതിരെയാണ് കേസെടുത്തത്.

ബെനഡിക്റ്റ് ആന്റോ ലൈംഗീകമായ രീതിയില്‍ ശല്യം ചെയ്തതായി കന്യാകുമാരി ജില്ലയിലെ 18 വയസുകാരിയായ വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്. ജില്ലാ പൊലീസ് മേധാവിക്കാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം പൊലീസ് അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്.

എന്നാല്‍‌ ബെനഡിക്റ്റ് ആന്റോയെ മൂന്നു ദിവസമായി കാണാനില്ല. ഇയാളും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്‌സ്‌ആപ്പ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു ശേഷമാണ് വൈദികനെ കാണാതായത്.

കുറച്ചു ദിവസം മുമ്ബ് ബെനഡിക്‌ട് ആന്റോ ഒരു സംഘം ആളുകള്‍ തന്റെ വീട്ടിലെത്തി ആക്രമിച്ച്‌ തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മറ്റും തട്ടിയെടുത്തുവെന്ന് കൊല്ലങ്കോട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓസ്റ്റിന്‍ ജിനോ എന്ന നിയമ വിദ്യാര്‍ത്ഥിയെ കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഓസ്റ്റിന്‍ ജിനോയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അയാളുടെ അമ്മ മിനി അജിത കന്യാകുമാരി ജില്ലാ പോലീസ് സൂപ്രണ്ടിന് അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്ന് തന്റെ മകനെതിരെ വൈദികന്‍ കള്ളക്കേസ് നല്‍കിയതായി പരാതി നല്‍കി. ഒപ്പം ആരോപണ വിധേയനായ വികാരിക്ക് പല സ്ത്രീകളുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോയും സഹിതം നിവേദനം നല്‍കിയിരുന്നു.

ബെനഡിക്‌ട് ആന്റോ പല യുവതികളോടും അശ്ളീല സംഭാഷണങ്ങളിലും അയക്കുന്ന ആളാണ്. ഇയാള്‍ യുവതികളുമായും വാട്സാപ്പ് ചാറ്റിലും കോളിലും ഇത്തരം സംഭാഷണങ്ങള്‍ പതിവായിരുന്നു എന്നാണ് സൂചന. 

തന്റെ മകനൊപ്പം പഠിക്കുന്ന ഒരു നിയമവിദ്യാര്‍ത്ഥിനിക്ക് വികാരി ഇത്തരം അശ്ളീല സന്ദേശങ്ങള്‍ അയച്ചിരുന്നതായും ആ യുവതിയുടെ ഫോട്ടോ പകര്‍ത്തിയതായും ഓസ്റ്റിന്‍ ജിനോയുടെ അമ്മ പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.