തൃശൂര്‍: മഹീന്ദ്ര എസ്.യു.വി കാര്‍ വാടകയ്‌ക്കെടുത്ത് ഉടമ അറിയാതെ മറിച്ചു വിറ്റ കേസിലെ പ്രതി ശ്രീജ എന്ന പൂമ്ബാറ്റ സിനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഒല്ലൂര്‍ കേശവപ്പടി സ്വദേശി ജിതിന്‍ എന്നയാളുടെ മഹീന്ദ്ര എസ്.യു.വി കാര്‍ വാടകയ്‌ക്കെടുത്ത് മറിച്ചുവില്‍ക്കുകയായിരുന്നു.
ജിതില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കവര്‍ച്ച ഉള്‍പ്പെടെ ഇരുപതോളം കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ശ്രീജ എന്ന പൂമ്ബാറ്റ സിനി. ഒല്ലൂര്‍ സ്റ്റേഷനില്‍ മാത്രം എട്ടോളം സ്വര്‍ണ്ണ പണയ തട്ടിപ്പ് കേസുകളിലും പ്രതിയാണ്.
ഒല്ലൂര്‍ കൂടാതെ പുതുക്കാട്, ടൗണ്‍, ഈസ്റ്റ്, മാള എന്നീ പോലീസ് സ്റ്റേഷനുകളിലും സിനിക്കെതിരെ കേസുകളുണ്ട്. വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ച് പരിസരവാസികളെ പറഞ്ഞ് പറ്റിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്‍റെ നിര്‍ദ്ദേശാനുസരണമായിരുന്നു അറസ്റ്റ്.