ആലപ്പുഴ വടക്കല്‍ പൂമതൃശ്ശേരി നിക്സന്റെ മകള്‍ അല്‍ഫോന്‍സ (22) യാണ് മരിച്ചത്. സഹയാത്രികന്‍ തൃശൂര്‍ വന്നുക്കാരന്‍ അശ്വിനെ (21) പരിക്കോടെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്.
തിങ്കളാഴ്ച രാവിലെ 6.50-നായിരുന്നു അപകടം. ദേശീയ പാതയില്‍ തിരൂര്‍ക്കാട് ഐ.ടി.സിക്ക് സമീപത്ത് മലപ്പുറം ഭാഗത്തുനിന്ന് എം.ഇ.എസ് മെഡിക്കല്‍ കോളേജിലേക്ക് വരുന്ന വഴി ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.