പോലീസ് അക്രമിയെ പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് 5.40ന് തൃപ്പൂണിത്തുറ സ്റ്റാച്യു ഈസ്റ്റ് റോഡിലെ മീനാക്ഷി ലോട്ടറിയിലാണ് സംഭവം. നിരവധി ലോട്ടറി ടിക്കറ്റുകൾ കത്തിനശിച്ചു.
ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. പരിഭ്രാന്തരായെങ്കിലും ജീവനക്കാർ ഉടൻ വെള്ളം ഒഴിച്ച് തീ അണച്ചതിനാൽ മറ്റ് ആളപായമുണ്ടായില്ല. കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോൾ വീണു. അക്രമത്തിന്റെ കാരണം അറിവായിട്ടില്ല.
സൈക്കിളിൽ ലോട്ടറി വിൽപന നടത്തുന്ന രാജേഷ് എന്നയാളാണ് കട കത്തിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. നഗരത്തില്‍ മുട്ടി മുട്ടിയെന്നോണം കച്ചവടസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നയിടത്താണ് ഇങ്ങനെ കടയില്‍ പെട്രോളൊഴിച്ച് തീ കത്തിച്ച സംഭവം ഉണ്ടായത്.
മീനാക്ഷി ലോട്ടറി ഏജൻസിയെ കത്തിക്കുമെന്ന് രാജേഷ് ഇന്നലെ രാത്രി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. വെള്ളിയാഴ്‌ച വൈകിട്ട് ആറിന് കട കത്തിക്കുമെന്നും കുത്തക മുതലാളിമാരുടെ ആവശ്യമുണ്ടോയെന്നും ഇയാൾ വീഡിയോയിൽ പറഞ്ഞിരുന്നു.
റിയല്‍ കമ്മ്യൂണിസം, ഇ.എം.എസ്. ഭരിച്ച കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താന്‍ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.വീഡിയോ കാണാം