Click to learn more 👇

അമിത വേഗത കാറുമായി കൂട്ടിയിടിച്ചു, നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് പള്ളിയുടെ കമാനം ഇടിച്ചു തകർത്തു; മൂന്ന് പേരുടെ നില ഗുരുതരം- CCTV ദ്രശ്യം പുറത്ത്‌


 

പത്തനംതിട്ട: കിഴവള്ളൂരില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ അപകടം. നിയന്ത്രണം വിട്ട ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറി നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

ഡ്രൈവര്‍മാര്‍ അടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ എട്ടുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. എതിര്‍ദിശയില്‍ വന്ന കാറുമായാണ് ബസ് കൂട്ടിയിടിച്ചത്. 

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവാഹനങ്ങളും വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.