പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഭര്‍ത്താവും നടനുമായ ദിലീപ് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.
പാപ്പി അപ്പച്ച, ട്വന്റി ട്വന്റി, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ കാവ്യയും ഇന്നസെന്റും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇന്നസെന്റിനോട് സഹോദരനോടോ, അച്ഛനോടോ ഒക്കെ തോന്നുന്ന അടുപ്പമാണെന്ന് ദിലീപ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഞായറാഴ്ച രാത്രിയും ഇന്നലെ മുഴുവനും ഇന്നസെന്റിനൊപ്പം തന്നെ ദിലീപുണ്ടായിരുന്നു.
സംവിധായകന്‍ കമലും ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിച്ചു. മന്ത്രി കെ രാജന്‍ അടക്കമുള്ളവര്‍ സ്ഥലത്തുണ്ട്. നൂറ് കണക്കിനാളുകളാണ് പ്രിയ താരത്തെ ഒരുനോക്കുകാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഒന്‍പതരയോടെ മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകും.
Video courtesy Oneindia Malayalam