Click to learn more 👇

ഭാര്യയ്ക്ക് അവിഹിത ബന്ധം; മകളെ തന്നില്‍ നിന്നകറ്റി; ഭാര്യയും വീട്ടുകാരും പണമെല്ലാം കൊണ്ടു പോയി;വീഡിയോ പോസ്റ്റ് ചെയ്ത് ലോഡ്ജില്‍ പ്രവാസിയുടെ ആത്മഹത്യ; ഭാര്യയുടെ തുറന്ന് പറച്ചിൽ വീഡിയോയും പുറത്ത്


കായംകുളം: ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് മനസിലാക്കിയ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

പ്രവാസി മലയാളിയായ ബൈജു രാജു ആണ് കായംകുളത്തെ ലോഡ്ജില്‍ ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്ക് കൂടെ പഠിച്ച യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ഫേസ്‌ബുക്കില്‍ പങ്കുവെച്ച ബൈജു രാജു പറയുന്നു.

Video courtesy keraleeyam News



കഴിഞ്ഞ ആറു മാസത്തോളമായി ഇയാളുടെ ഭാര്യ മറ്റൊരു യുവാവുമായി അവിഹിത ബന്ധത്തിലായിരുന്നു. ഭാര്യ യുവാവിന് അയച്ച വാട്സപ്പ് മെസേജ് ബൈജു രാജു കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. തന്റെ സമ്ബാദ്യം മുഴുവന്‍ ഭാര്യയും അമ്മയും ചേര്‍ന്ന് തട്ടിയെടുത്തെന്നും ബൈജു രാജു പറയുന്നു.

സുഹൃത്തുമായുള്ള അവിഹിത ബന്ധത്തെ കുറിച്ച്‌ ഭാര്യയോട് ചോദിക്കുന്നതും, ഭാര്യ നല്‍കുന്ന ഉത്തരങ്ങളുമാണ് ബൈജു രാജു ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുമായി വീഡിയോ കോളില്‍ സെക്സ് ചാറ്റ് ചെയ്യാറുണ്ടെന്ന് ഭാര്യ സമ്മതിക്കുന്നു. ഇനി ജീവിച്ചിരുന്നിട്ട് ഒന്നും ചെയ്യാനില്ലെന്നും തനിക്ക് എല്ലാം നഷ്ടമായെന്നും ബൈജു രാജു അവസാനമായി ഫേസ്‌ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്

Video courtesy Malayali Club



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.