ചേര്‍ത്തല സ്വദേശിയായ ഉണ്ണികൃഷ്ണന്‍ എന്ന യുവാവ് കഞ്ചാവുമായി ചേര്‍ത്തല എക്‌സൈസിന്റെ പിടിയിലായി. ഇയാള്‍ 'ഉണ്ണിക്കുട്ടന്റെ ലോകം' എന്ന പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം കമ്മ്യുണിറ്റി തുടങ്ങുകയും അതുവഴി കഞ്ചാവ് ഹാഷിഷ് ഓയില്‍ തുടങ്ങിയ മയക്കുമരുന്നുകളുടെ ഫോട്ടോകളും റീലുകളും പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഇരുപതിനായിരത്തിലധികം ഫോളോവെഴ്‌സ് ഉണ്ടായിരുന്ന ഈ അക്കൗണ്ടില്‍ ഭൂരിഭാഗവും യുവതീ യുവാക്കള്‍ ആയിരുന്നു. എക്സൈസ് വകുപ്പ് സോഷ്യല്‍ മീഡിയ വഴി ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകള്‍ കണ്ടെത്താനായി ആരംഭിച്ച സൈബര്‍ പട്രോളിംഗ് ന്റെ ഭാഗമായിട്ടാണ് ഉണ്ണിക്കുട്ടന്റെ ലോകം എന്ന പ്രൊഫൈല്‍ കണ്ടെത്തിയത്. മൂന്ന് മാസം മുന്‍പ് ചേര്‍ത്തല സ്വദേശികളായ രണ്ടു യുവാക്കളെയും സൈബര്‍ പട്രോളിംഗിന്റെ ഭാഗമായി എക്സൈസ് പിടികൂടിയിരുന്നു.