Click to learn more 👇

കാനഡയിലെ വാന്‍കൂവറില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടം. ഒമ്ബത് പേര്‍ മരിച്ചു; വീഡിയോ


 

കാനഡയിലെ വാന്‍കൂവറില്‍ നടന്ന ലാപു-ലാപു ദിനാഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മരണം 9 ആയി.

ഫിലിപ്പൈന്‍ ദേശീയ നായകനെ ആദരിക്കുന്ന വാര്‍ഷിക ഫിലിപ്പിനോ കമ്മ്യൂണിറ്റി പരിപാടിയിലാണ് സംഭവം.


ഈസ്റ്റ് 41-ാം അവന്യൂവിനും ഫ്രേസര്‍ സ്ട്രീറ്റിനും സമീപം തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്ക് ഒരു വാഹനം ഇടിച്ചുകയറുകയായിരുന്നു. രാത്രി 8 മണിയോടെ നടന്ന സംഭവത്തില്‍ ഒമ്ബത് പേര്‍ മരിച്ചു.


പരിക്കേറ്റവരുടെ എണ്ണം വ്യക്തമല്ല, ഇരകളെ മേഖലയിലുടനീളമുള്ള നിരവധി ആശുപത്രികളിലേക്ക് കൊണ്ടുപോയി. സംഭവത്തെത്തുടര്‍ന്ന്, ഉടന്‍ തന്നെ കനത്ത പോലീസ് സന്നാഹം വിന്യസിക്കുകയും പ്രദേശം വളയുകയും ചെയ്തു.


വാന്‍കൂവറില്‍ താമസിക്കുന്ന 30 വയസ്സുള്ള ഒരാളെ പൊതുജനങ്ങള്‍ സംഭവസ്ഥലത്ത് വെച്ച്‌ പിടികൂടി. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.


വാന്‍കൂവര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇടക്കാല മേധാവി സ്റ്റീവ് റായ് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് മരണസംഖ്യയും പരിക്കുകളും സ്ഥിരീകരിച്ചു.


അതേസമയം ഉചിതമായ അറിയിപ്പുകള്‍ ഉണ്ടാകുന്നതുവരെ കൃത്യമായ മരണസംഖ്യ പുറത്തുവിടില്ല.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക