Click to learn more 👇

വീണ്ടുമൊരു കൊവിഡ് കാലത്തിലേക്കോ?; രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 3000 കടന്നു, കേരളത്തില്‍ മരണനിരക്ക് ഉയരുന്നു


ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ കണക്ക് 3000 കടന്നു. കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ 3,061 പുതിയ കൊവിഡ് കേസുകള്‍ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ മുതല്‍ കൊവിഡ് കേസുകളില്‍ 40ശതമാനമാണ് വര്‍ദ്ധനയുണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമായും രേഖപ്പെടുത്തി.

24 മണിക്കൂറിനുള്ളില്‍14 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ മരണസംഖ്യ 5,30,862 ആയി ഉയര്‍ന്നു. ഇതില്‍ എട്ട് മരണം കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രണ്ട് പേര്‍ ഡല്‍ഹി, ഒന്ന് ഹിമാചാല്‍ പ്രദേശിലും നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. പല സംസ്ഥാനങ്ങളും അടിയന്തര യോഗങ്ങള്‍ ചേര്‍ന്നേക്കും. ജനുവരി 16ന് ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 300 കേസുകള്‍ രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ മുംബയ്, പൂനെ, താനെ, സാംഗ്ലി തുടങ്ങിയ ജില്ലകളിലും കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.