ജയ്‌പൂർ: വിവാഹത്തോട് അനുബന്ധിച്ചുള്ള പല വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിൽ വധുവിന് അമ്മാവന്മാർ നൽകിയ സമ്മാനങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.
80 ലക്ഷം രൂപ, ആഭരണങ്ങൾ, സ്ഥലത്തിന്റെ പ്രമാണം, ട്രാക്ടർ അങ്ങനെ മൊത്തത്തിൽ മൂന്ന് കോടിയുടെ സാധങ്ങളാണ് പെൺകുട്ടിക്ക് അമ്മവീട്ടുകാർ നൽകിയത്.
फिर मायरा दहेज से अलग कैसे हुआ ? बस देने का तरीका ही अलग दिख रहा है.#Nagaur pic.twitter.com/gzVhmA9onG
വധുവിന് അമ്മാവന്മാർ സമ്മാനം നൽകുന്ന പ്രത്യേക ചടങ്ങായ മമേറയിലാണ് തലചുമടായി പണവും ആഭരണങ്ങളും വധുവിനെ ഏൽപ്പിക്കുന്നത്. ഭൻവാർലാൽ പൊട്ടലിയയുടെയും ഗെവാരി ദേവിയുടെയും മകൾ അനുഷ്‌കയാണ് വധു. കുടുംബത്തിലെ ഒരേയൊരു മകളാണ് അനുഷ്‌കയുടെ അമ്മ ഗെവാരി ദേവി. അവരുടെ ഐശ്വര്യം ഐശ്വര്യമാണ് കുടുംബത്തിന് ഇത്രയും ഐശ്വര്യം കൊണ്ടു വന്നതെന്ന് മുത്തച്ഛൻ ഭൻവാർലാൽ ഖർവ പറഞ്ഞു. ഇതിനോകടം നിരവധി ആളുകൾ വിഡിയോ കണ്ടു. രസകരമായി കമന്റുകളും വിഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടു.
— मारवाड़ी 👑 (@8000472847hari1) March 15, 2023