140 വയസ്സ് പ്രായമുണ്ടായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയത്.
നൂറ് വയസ്സ് പിന്നിട്ടതിന് ശേഷമാണ് അലിയുടെ തലയില്‍ വളര്‍ച്ച തുടങ്ങിയതെന്നാണ് കുടുംബം പറയുന്നത്. ആടിന്റെ കൊമ്ബ് പോലെ ഇരുവശത്തും വളര്‍ച്ചയുണ്ടായിരുന്നു. ഇതിലൊരെണ്ണം മുഖത്തേക്ക് വ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് ശസ്ത്രക്രിയ ചെയ്യാന്‍ കുടുംബം തീരുമാനിക്കുന്നത്. എന്നാല്‍ ആവശ്യത്തിന് പരിശീലനം ലഭിക്കാത്ത ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും കുടുംബം ആരോപിക്കുന്നു.
പഴുത്ത ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച് ട്യൂമര്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഇവരുടെ പരാതി. മുഖത്തേക്ക് വളര്‍ന്ന കൊമ്ബ് മൂലം ഭക്ഷണം കഴിക്കാന്‍ പോലും ഇദ്ദേഹം
നന്നേ ബുദ്ധിമുട്ടിയിരുന്നുവെന്ന് കുടുംബം പറയുന്നു. കുറേ നാളുകളായി ഓര്‍മക്കുറവും അലിയെ അലട്ടിയിരുന്നതായാണ് വിവരം.
ഇരുവശത്തും കൊമ്ബ് പോലെ വളര്‍ന്ന ട്യൂമറുകളുമായി കുറച്ച് നാളുകള്‍ക്ക് മുമ്ബ് അലിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതില്‍ പിന്നെ ഇരട്ടക്കൊമ്ബന്‍ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
പ്രായമായവരില്‍ കൊമ്ബ് കണക്കേയുള്ള വളര്‍ച്ചകള്‍ ഒരു തരം ട്യൂമറുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കെരാറ്റിന്റെ അമിത വളര്‍ച്ചയാണ് ഈ ട്യൂമറുകളുടെയും മൂലകാരണമെന്ന് യെമനി പത്രമായ ഏഡന്‍-അല്‍-ഗാഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ 76കാരിയായ ഫ്രഞ്ചുകാരിയിലും 74കാരനായ ഇന്ത്യന്‍ കര്‍ഷകനിലും സമാനരീതിയില്‍ കൊമ്ബുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഫ്രഞ്ച് വനിതയുടെ ശസ്ത്രക്രിയ വിജയമായിരുന്നു