Click to learn more 👇

പാറയ്ക്ക് മുകളില്‍ സിംഹം, പാഞ്ഞടുത്ത് ഹിപ്പോപ്പൊട്ടാമസ് | വൈറല്‍ വീഡിയോ കാണാം


സിംഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ ഏത് കൊലകൊമ്പനും ഒന്ന് മുട്ട് വിറയ്ക്കും. കാട്ടിലെ രാജാക്കന്മാർ തന്നെയാണ് സിംഹങ്ങൾ എന്നാണ് പറയാറ്. 

എന്നാൽ ഇതിന് വിപരീതമായൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ലേറ്റ്സ്റ്റ് സൈറ്റിംഗ്സ് (Latest Sightings) എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഒരു നദിക്ക് നടുവിലായുള്ള പാറയിൽ ഇരിക്കുന്ന സിംഹമാണ് ദൃശ്യങ്ങളിലുള്ളത്. ക്രുഗർ നാഷണൽ പാർക്കിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. പാറയിലിരിക്കുന്ന സിംഹത്തെ ഹിപ്പോപ്പൊട്ടാമസുകൾ വളയുന്നത് കാണാം.

പെട്ടെന്ന് കൂട്ടത്തിലൊരു ഹിപ്പോപ്പൊട്ടാമസ് പാറയ്ക്ക് അടുക്കലേക്ക് നീന്തി അടുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പാറയ്ക്ക് സമീപം എത്തിയതോടെ ഹിപ്പോപ്പൊട്ടാമസ് സിംഹത്തെ ആക്രമിക്കാൻ ശ്രമിക്കുന്നു. ജീവനിൽ ഭയന്ന സിംഹം നേരെ വെള്ളത്തിലേക്ക് എടുത്ത് ചാടുകയാണുണ്ടായത്. പെട്ടെന്ന് കര ലക്ഷ്യമാക്കി സിംഹം നീങ്ങുന്നതും കാണാം. മറ്റൊരു ഹിപ്പോപ്പൊട്ടാമസിന്റെ മുകളിലൂടെയാണ് സിംഹം നീന്തി കരയിലേക്കെത്തുന്നത്. കൂട്ടമായി എത്തിയ ഹിപ്പോപ്പൊട്ടമസുകൾ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും വീഡിയോയിൽ വ്യക്തമായി കാണാം.

17 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു. പ്രകൃതി എപ്പോഴും എന്നിൽ ഏതെങ്കിലും തരത്തിൽ കൗതുകം ഉണർത്തും, പ്രകൃതി കരുതി വെച്ചിരിക്കുന്നത് എന്തെന്ന് ചിന്തിക്കാൻ കഴിയില്ല എന്നിങ്ങനെ പോകുന്നു കമന്റുകൾ. ബിബിസിയുടെ റിപ്പോർട്ടുകൾ പ്രകാരം കരയിലെ ഏറ്റവും അപകടകാരിയായ സസ്തനിയാണ് ഹിപ്പോപ്പൊട്ടാമസുകൾ. ആഫ്രിക്കയിൽ പ്രതിവർഷം 500-ലേറെ പേരാണ് ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തിൽ മരിക്കുന്നത്. ആക്രമസ്വഭാവമുള്ള ഹിപ്പോപ്പൊട്ടമസുകൾക്ക് കൂർത്ത പല്ലുകളാണുണ്ടാവുക. ദേഹം തണുപ്പിക്കുന്നതിനായി ഭൂരിഭാഗം സമയവും വെള്ളത്തിലായിരിക്കും ഇവ കഴിയുക.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.