Click to learn more 👇

കൊല്ലാന്‍ വട്ടമിട്ട് സ്രാവുകള്‍, ഇടയില്‍ കുടുങ്ങി പോയ ബോട്ട്- പിന്നെ നടന്നത്


കാട്ടിലെ വന്യമൃഗങ്ങളെപ്പോലെ കടലിലും ചില വന്യജീവികളുണ്ട്. ഒരുപക്ഷേ അവർ കാട്ടിലെ മൃഗങ്ങളേക്കാൾ അക്രമാസക്തമായി പ്രതികരിക്കും.

അതുകൊണ്ടാണ് ഈ ജീവികളിൽ നിന്ന് കുറച്ച് അകലം പാലിക്കുന്നത് നല്ലത് എന്ന് പറയുന്നത്.  എന്നാൽ മൽസ്യത്തൊഴിലാളികൾക്ക് അത് പറയാൻ കഴിയില്ല.  അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

  നിരവധി സ്രാവുകൾക്കിടയിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് ദൃശ്യങ്ങളിൽ കാണാം.  ലൂസിയാന തീരത്താണ് സംഭവം.  ഇരുപതിലധികം സ്രാവുകൾ കടലിൽ ബോട്ടിനു ചുറ്റും പാഞ്ഞടുക്കുന്നു.  എന്തായാലും സംഭവം ട്വിറ്ററിൽ വൈറലായി.

സയൻസ് ഗേൾ എന്ന പേജാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് മൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. രണ്ടായിരത്തിലധികം പേർ ഇത് ലൈക്ക് ചെയ്യുകയും 414 പേർ റീട്വീറ്റ് ചെയ്യുകയും ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.