Click to learn more 👇

ഇത് കുട്ടിക്കളിയല്ല; പെരുമ്പാമ്പിനോട് കുസൃതി കാണിച്ച് കുരുന്ന്; പേടിപ്പിക്കുന്ന വിഡിയോ


പാമ്പ് എന്ന പേര് കേൾക്കുമ്പോൾ ചിലർക്ക് അൽപ്പം പേടി മനസ്സിൽ തട്ടാറുണ്ട്. പാമ്പിന്റെ പേര് കേട്ടാലും ചിത്രം കണ്ടാലും ചിലർക്ക് പേടിയാണ്. കാരണം പാമ്പ് ഫോബിയ വളരെ സാധാരണമാണ്.  

മാത്രമല്ല, പ്രകോപിപ്പിച്ചാൽ പാമ്പ് അപകടകാരിയാണ്. എന്നാൽ ഇതാ ഒരു കൊച്ചുകുട്ടി പാമ്പിനെ കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മാധ്യമപ്രവർത്തകൻ എൽപി പന്ത് ആശങ്കയോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയില്‍ കാണുന്ന കുഞ്ഞ് അരുമ മൃഗത്തോട് പെരുമാറുന്നതുപോലെയാണ് പാമ്പിനെ ഭീമന്‍ പാമ്പിനെ കൈകാര്യം ചെയ്യുന്നത്. പാമ്പിനെ പുറത്തിരുന്ന് കളിക്കുന്ന കുട്ടി അതിന്റെ തല കയ്യിലെടുക്കുന്നതും കാണാം.  ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോ ഇതിനോടകം 76,000ൽ അധികം ആളുകൾ കണ്ടു കഴിഞ്ഞു.

നിരവധി പേരാണ് വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. പാമ്പുകൾ കളിക്കാനുള്ള കളിപ്പാട്ടങ്ങളല്ലെന്ന് നിരവധി കമന്റുകൾ ഉണ്ട്.  ഈ വിഡ്ഢിത്തം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നവരുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.