യൂട്യൂബ് ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തല്‍.
"രണ്ടുപേരും ചെറുപ്പക്കാരാണ്. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയാണ്. അതുകൊണ്ട് ഇരുവര്‍ക്കും ഇനിയൊരു ജീവിതം ഉണ്ടാകുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹിതരാകാതെ ലിവിംഗ് ടുഗദര്‍ പോലെ ജീവിക്കാന്‍ സാദ്ധ്യതയുണ്ട്."- എന്നായിരുന്നു ബെയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്. ഇത് വളരെപ്പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്‌തു.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മീന. വാര്‍ത്ത വ്യാജമാണെന്നും, ഭര്‍ത്താവ് മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും അപ്പോഴേക്ക് ഇങ്ങനെയൊരു കഥയുണ്ടാക്കുന്നതെങ്ങനെയാണെന്നും നടി ചോദിക്കുന്നു. സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാനും മകള്‍ക്ക് നല്ലൊരു ഭാവി നല്‍കുന്നതിനുമാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് നടി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരിച്ചത്.