Click to learn more 👇

പ്രതിമയാണെന്ന് കരുതി കെട്ടിപ്പിടിച്ച്‌ സെല്‍ഫിയെടുക്കാന്‍ ശ്രമം: യുവാവിന്റെ കാലില്‍ കടിച്ച്‌ മുതല; വൈറൽ വീഡിയോ വാർത്തയോടൊപ്പം


 

പ്രതിമയാണെന്ന് കരുതി കെട്ടിപ്പിടിച്ച്‌ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുതല യുവാവിനെ ആക്രമിച്ച സംഭവമാണ് ചര്‍ച്ചയാകുന്നത്

ഇന്തൊനീഷ്യയിലെ വന്യജീവി പാര്‍ക്കിലെത്തിയ ഫിലിപ്പീന്‍സ് സ്വദേശിയായ 29കാരനെയാണ് മുതല ആക്രമിച്ചത്. 


വെള്ളത്തില്‍ കിടക്കുന്നതുപോലെയുള്ള മുതലയുടെ പ്രതിമയെന്നാണ് യുവാവ് കരുതിയത്. എന്നാല്‍ നിമിഷനേരം കൊണ്ട് മുതല യുവാവിന്റെ കാലില്‍ കടിക്കുകയായിരുന്നു.


വെള്ളത്തിലേക്ക് യുവാവ് ഇറങ്ങിയപ്പോള്‍ പോലും മുതല ശബ്ദമുണ്ടാക്കുകയോ അനങ്ങുകയോ ചെയ്തില്ല. മുതലയെ കെട്ടിപ്പിടിച്ച്‌ സെല്‍ഫിയെടുക്കുമ്ബോഴാണ് താന്‍ കെണിയിലായ വിവരം യുവാവ് അറിഞ്ഞത്. കാലില്‍ കടിച്ചതോടെ യുവാവിന് രക്ഷപ്പെടാന്‍ കഴിയാതെയായി. മുതലയുടെ തലയില്‍ ചേര്‍ന്നുകിടന്ന് വായ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പോരാട്ടത്തിനിടെ മുതല മലര്‍ന്നുവീഴുമ്ബോഴും യുവാവിന്റെ കാലില്‍ നിന്ന് പിടിവിട്ടില്ല. നിലവിളി ശബ്ദം കേട്ട് മൃഗശാല അധികൃതര്‍ സ്ഥലത്തെത്തുകയും അതിസാഹസികമായി രക്ഷപ്പെടുത്തുകയും ചെയ്തു.


ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാലില്‍ 50ലധികം സ്റ്റിച്ചുകളുണ്ടെന്നാണ് വിവരം. സംഭവത്തിന്റെ ഭയാനകമായ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രതിമയും യഥാര്‍ഥ മുതലയെയും കണ്ടാല്‍ മനസ്സിലാകാത്ത ഇവനെ മണ്ടനെന്ന് വിളിക്കാതെ വയ്യെന്നാണ് വിഡിയോ കണ്ടവര്‍ പറയുന്നത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക