Click to learn more 👇

കാസര്‍ഗോഡ് 150 ഗ്രാം എം.ഡി.എം.എ യുമായി ദമ്ബതികള്‍ ഉള്‍പ്പടെ നാല് പേര്‍ പിടിയില്‍


കാസര്‍ഗോഡ്: ഉദുമയില്‍ 150 ഗ്രാം എംഡിഎംഎയുമായി ദമ്ബതികള്‍ ഉള്‍‌പ്പെടെ നാല് പേര്‍ പിടിയില്‍. ചട്ടഞ്ചാല്‍ സ്വദേശിയായ അബൂബക്കര്‍(37), ഭാര്യ ആമിന അസ്ര23) കര്‍ണാടക സ്വദേശികളായ വാസിം(32),സൂരജ്(31) എന്നിവരാണ് അറസ്റ്റിലായത്.

വാഹന പരിശോധനയ്ക്കിടെയായിരുന്നു ഇവര്‍ ലഹരിമരുന്നുമായി പിടിയിലായത്.

കര്‍ണ്ണാടക റജിസ്ട്രേഷന്‍ കാറിലായിരുന്നു വില്‍പ്പന. കാറിന്‍റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്. അറസ്റ്റിലായ അബൂബക്കറും ഭാര്യ അമീനയുമാണ് കാസര്‍ഗോഡ് കേന്ദ്രീകരിച്ച്‌ നേരിട്ട് ലഹരി മരുന്ന് വില്‍പ്പന നടത്തിയിരുന്നത്. റ്റ് രണ്ട് പേര്‍ ബെംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിച്ചു നല്‍കിയവരാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

ബെംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്തതിലൂടെ ലഹരി കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെ ഉടന്‍ പിടികൂടാനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.