Click to learn more 👇

ക്യാമറ കാണുമ്ബോള്‍ വേഗത കുറച്ചിട്ട് കാര്യമില്ല; എഐ പൊക്കും; AI ക്യാമറ എങ്ങനെ പ്രവർത്തിക്കും വീഡിയോ കാണാം




 തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ എഐ ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ എഐ ക്യാമറകണ്ണുകളില്‍ കുടുങ്ങും.

സംസ്ഥാന നിരത്തിലോടുന്ന എല്ലാ വാഹനങ്ങളേയും മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

726 അത്യാധുനിക നിരീക്ഷണ ക്യാമറകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്. ഗതാഗത നിയമം ലംഘിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് നിയമം കര്‍ശനമാക്കുന്നത്. നിയമലംഘനങ്ങള്‍ എഐ ക്യാമറകള്‍ ഒരു വട്ടം പിടികൂടിയാല്‍ അന്നേദിവസം തന്നെ പിഴ അടക്കണം. ഓരോ നിയമ ലംഘനത്തിനും പിഴ ഈടാക്കും. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ തവണ നിയമം ലംഘിച്ചാലും പിഴ ഈടാക്കും.

ദേശീയ പാതയില്‍ സ്പീഡ് ക്യാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ക്യാമറ കാണുന്ന പക്ഷം വേഗത കുറച്ച്‌ പിന്നീട് സ്പീഡ് കൂട്ടിയാലും പിടിക്കപ്പെടും. ഓരോ ക്യാമറയിലും വാഹനം കടന്നുപോകുന്ന സമയം കണക്കിലെടുക്കും. അനുവദനീയമായതില്‍ കൂടുതല്‍ വേഗമെടുത്താല്‍ പിഴ ചുമത്തും. അതേസമയം റോഡിന്റെ മധ്യഭാഗത്തുള്ള വെള്ള, മഞ്ഞ വരകള്‍ തുടര്‍ച്ചയായി മുറിച്ചുകടക്കാന്‍ പാടുള്ളതല്ല. ഇരട്ട മഞ്ഞവരകളെ ഡിവൈഡറുകളായി പരിഗണിക്കണം. ഇടവിട്ട വെള്ള വരകളുള്ളിടത്ത് ഓവര്‍ടേക്ക് ചെയ്യാം. ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് പാര്‍ക്കിങ് പാടുള്ളതല്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

സ്കൂള്‍ മേഖലകളില്‍ 30 കിലോമീറ്ററാണ് അനുവദനീയമായ വേഗത. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങള്‍ 50 കിലോമീറ്ററും സംസ്ഥാന പാതയില്‍ കാറുകള്‍ക്ക് 80 കിലോമീറ്ററും ദേശീയപാതയില്‍ 85 കിലോമീറ്ററുമാണ്. നാലുവരി പാതയില്‍ 70 കിലോമീറ്റ‍‍റും ബസ്, ലോറി എന്നീ വാഹനങ്ങള്‍ക്ക് 60 കിലോമീറ്ററുമാണ് വേഗ പരിധി.

Video courtesy:- Asianet News

കണ്ടെത്തുന്ന നിയമ ലംഘനങ്ങളും പിഴയും:

നിരത്തിലോടുന്ന വാഹനങ്ങളുടെ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതിരിക്കുക, നോ പാര്‍ക്കിങ് ഏരിയയില്‍ വാനം നിര്‍ത്തിയിടുക, റിയര്‍വ്യൂ മിറര്‍ ഇളക്കിമാറ്റുക ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 250 രൂപയാണ് പിഴ ഈടാക്കുക

സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ഉപയോഗിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ.

തുടര്‍ച്ചയായി വെള്ളവര മുറിച്ചു കടക്കല്‍ 250 രൂപ.

കാര്‍ യാത്രികര്‍ അമിത വേഗതയില്‍ സഞ്ചരിച്ചാല്‍ 1500 രൂപ.

ഇരു ചക്ര വാഹനത്തില്‍ രണ്ട് പേരില്‍ കൂടുതല്‍ പേര്‍ സഞ്ചരിച്ചാല്‍ 2,000 രൂപ.

ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ആദ്യ പിഴ 2,000 തുടര്‍ന്നാല്‍ 4,000 രൂപയുമാണ്.

അപകടകരമായ ഓവര്‍ടേക്കിങ് -ആദ്യപിഴ 2000, ആവര്‍ത്തിച്ചാല്‍ കോടതിയിലേക്ക്

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം 2000

(ബ്ലൂടൂത്ത് ഹെഡ് സെറ്റ്, ഇയര്‍പോഡ്, നിയമവിരുദ്ധം) 

മഞ്ഞവര മുറിച്ചുകടന്നാല്‍ (അപടകരമായ ഡ്രൈവിങ്) 2,000

ലെയ്ന്‍ ട്രാഫിക് ലംഘനം 2,000

നിയമംലംഘിച്ച്‌ മറികടക്കല്‍ 2,000

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.