അവസാന ഓവറില്‍ ജയത്തിലേക്ക് 16 റണ്‍സ് വേണ്ടപ്പോള്‍ മുംബൈക്കായി ക്രീസിലുണ്ടായിരുന്നത് വമ്ബനടിക്കാരായ ടിം ഡേവിഡും തിലക് വര്‍മയുമായിരുന്നു.
അതിന് മുമ്ബ് 114 മീറ്റര്‍ സിക്സര്‍ പറത്തി ടിം ഡേവിഡ് പഞ്ചാബിന്‍റെ മനസില്‍ തീ കോരിയിട്ടിരുന്നു. എന്നാല്‍ അവസാന ഓവറില്‍ അര്‍ഷ്ദീപ് ടിം ഡേവിഡിനെയും തിലക് വര്‍മയെയുമെല്ലാം നിശബ്ദരാക്കി വിജയം പിടിച്ചെടുത്തപ്പോള്‍ ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തത് ആ രണ്ട് മരണ യോര്‍ക്കറുകളായിരുന്നു.
അര്‍ഷ്ദീപിന്‍റെ ആദ്യ പന്തില്‍ ടിം ഡേവിഡിന് സിംഗിളെടുക്കാനെ കഴിഞ്ഞുള്ളു. രണ്ടാം പന്ത് ഷോര്‍ട്ട് ബോളായിരുന്നു. വൈഡാണോ എന്ന സംശയത്തില്‍ മുംബൈ റിവ്യു എടുത്തെങ്കിലും അത് വൈഡല്ലെന്ന് തേര്‍ഡ് അമ്ബയര്‍ വിധിച്ചു. ഇതോടെ മുംബൈയുടെ ലക്ഷ്യം നാലു പന്തില്‍ 15 റണ്‍സായി. കണ്ണും പൂട്ടി അടിക്കുകയല്ലാതെ യുവതാരം തിലക് വര്‍മയുടെ മുമ്ബില്‍ മറ്റ് വഴികളൊന്നും ഇല്ലായിരുന്നു.
അത് മനസിലാക്കിയ അര്‍ഷ്‌ദീപ് തൊടുത്തുവിട്ടത് മരണ യോര്‍ക്കര്‍. ആ പന്തില്‍ തിലക് വര്‍മയുടെ മിഡില്‍ സ്റ്റംപൊടിഞ്ഞു. തിലക് വര്‍മ ആ പന്ത് കണ്ടതുപോലുമില്ല. മുംബൈയുടെ ലക്ഷ്യം മൂന്ന് പന്തില്‍ 15 റണ്‍സ്. തിലകിന് പകരമെത്തിയത് ഇംപാക്‌ട് പ്ലേയറായ നെഹാല്‍ വധേര. നാലാം പന്തില്‍ വീണ്ടുമൊരു മരണ യോര്‍ക്കര്‍. ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങിക്കളിക്കാന്‍ ശ്രമിച്ച വധേരയുടെയും മിഡില്‍ സ്റ്റംപ് ഒടിഞ്ഞു. രണ്ടാം തവണയും അമ്ബയര്‍മാര്‍ക്ക് സ്റ്റംപ് മാറ്റേണ്ടിവന്നു.
ARSHDEEP SINGH - BREAKING STUMPS FOR FUN 🔥pic.twitter.com/NNVlKWppaC
മുംബൈയുടെ ലക്ഷ്യം രണ്ട് പന്തില്‍ 15 റണ്‍സ്. വിജയം ഉറപ്പിച്ച പഞ്ചാബ് ആഘോഷത്തിലായി. ഹാട്രിക്ക് ബോളായ അഞ്ചാം പന്തും യോര്‍ക്കറായിരുന്നെങ്കിലും ഓഫ് സ്റ്റംപിന് പുററത്തായതിനാല്‍ ആര്‍ച്ചര്‍ രക്ഷപ്പെട്ടു. അവസാന പന്തില്‍ സിംഗിളെടുത്ത ആര്‍ച്ചര്‍ തോല്‍വിഭാരം ഒരു റണ്‍സ് കുറച്ചു. പടുകൂറ്റന്‍ സിക്സുകളുമായി പഞ്ചാബിന്‍റെ മനസില്‍ ആശങ്ക നിറച്ച ടിം ഡേവിഡിന് നോണ്ര്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ കാഴ്ചക്കാരനായി നില്‍ക്കാനെ കഴിഞ്ഞുള്ളു.