Click to learn more 👇

ഇതാണ് പണംവാരും കൃഷി: രണ്ട് സെന്റ് മാത്രം മതി, കാലാവസ്ഥയും വെള്ളവും കീടങ്ങളും പ്രശ്നമേ അല്ല, സബ്‌സിഡിയായി കിട്ടുന്നത് 12,000 രൂപയും


 കൊച്ചി: പാലക്കാട് അട്ടപ്പാടിയിലെ വന്‍ വിജയത്തിനു പിന്നാലെ വയനാടും ഇടുക്കിയിലും തുടങ്ങിയ ചെറുധാന്യക്കൃഷി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ കൃഷിവകുപ്പ്.

രണ്ട് സെന്റ് സ്ഥലമായാലും മതി, കാലാവസ്ഥ വെല്ലുവിളിയല്ല, വെള്ളം അധികം വേണ്ട, കീടബാധക്കുറവ് എന്നിവയാണ് ചെറുധാന്യക്കൃഷിയുടെ മെച്ചം. 2023 ചെറുധാന്യങ്ങളുടെ വര്‍ഷമായി ഐക്യരാഷ്ട്രസഭ ആചരിക്കുമ്ബോള്‍ മേഖലയില്‍ കേരളത്തിനുണ്ടായിരുന്ന ആധിപത്യം വീണ്ടെടുക്കുകയാണ് ലക്ഷ്യം.

അട്ടപ്പാടിയിലെ 192 ഊരുകളില്‍ കൃഷി, ട്രൈബല്‍ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി ആരംഭം. ഹെക്ടറിന് 12,000 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്. കര്‍ഷകരുടെ ആവശ്യത്തിനു ശേഷമുള്ള ധാന്യം കിലോയ്ക്ക് 60 രൂപ നിരക്കില്‍ സംഭരിക്കുന്നു. കൃഷി ചെയ്യാന്‍ ഓരോ ആദിവാസി കുടുംബത്തിനും രണ്ട് ഏക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്.

1200 ഹെക്ടര്‍ കൃഷിയില്‍ 50 ശതമാനവും റാഗിയാണ്. ചാമ- 20 ശതമാനം, തിന- 10 ശതമാനം. കമ്ബം, മണിച്ചോളം, പനിവരക്, കുതിരവാലി എന്നിവ- 20 ശതമാനം. അട്ടപ്പാടിയിലെ കാലാവസ്ഥയ്ക്ക് യോജിച്ചത് റാഗിയായതിനാല്‍ കൂടുതല്‍ കൃഷിചെയ്യുന്നത്. 2018-19ല്‍ 485 ഹെക്ടറില്‍ ആദ്യത്തെ കൃഷിയില്‍ നിന്ന് 516 മെട്രിക് ടണ്ണും രണ്ടാം വര്‍ഷം 520 ഹെക്ടറില്‍ നിന്ന് 583 മെട്രിക് ടണ്ണും വിളവെടുത്തു.

ഓരോ ഘട്ടത്തിലും പിന്തുണ


കൃഷിക്കാര്‍ക്ക് പരിശീലനം

മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കാന്‍ പ്രോസസിംഗ് യൂണിറ്റ്

പുതൂര്‍, അഗളി, ഷോളയൂര്‍ പഞ്ചായത്തുകളില്‍ സീഡ് ബാങ്കുകള്‍

ചെറുധാന്യ വിഭവങ്ങള്‍

റാഗി ഹല്‍വ, വട്ടയപ്പം, മുറുക്ക്, റാഗിപ്പൊടിയും കാരറ്റും പാലും ചേര്‍ത്ത കുറുക്ക്, ചാമയരിക്കഞ്ഞി, പുട്ട്, പായസം, തിന ഉപ്പുമാവ്, കട്‌ലറ്റ്, കുതിരവാലി മൈസൂര്‍പാക്ക്, ഖീര്‍, പനിവരക് ഇഡ്ഡലി, സമൂസ, പേഡ, മണിച്ചോളം ദോശ, വരക് ലഡ്ഡു, പുലാവ്.

ലക്ഷ്യങ്ങള്‍

ആദിവാസികളുടെ പരമ്ബരാഗത കൃഷി പുന:സ്ഥാപിക്കുക

 സ്ഥിരവരുമാനം ലഭ്യമാക്കുക

 പോഷകാഹാരപ്രശ്‌നം പരിഹരിക്കുക

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഫാമുകളിലും ചുരുങ്ങിയത് രണ്ടു സെന്റ് സ്ഥലത്ത് ചെറുധാന്യങ്ങള്‍ കൃഷിചെയ്യാനുള്ള പദ്ധതിക്ക് തുടക്കമായി.

പി.കെ.രാജലക്ഷ്മി

സീനിയര്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍,

സ്റ്റേറ്റ് സീഡ് ഫാം, പഴയന്നൂര്‍, തൃശൂര്‍

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.