Click to learn more 👇

കോഴിക്കോട് ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി; ആക്രമണം പെൺകുട്ടിക്ക് നേരെയെന്ന് കോഴിക്കോട് മേയർ; അക്രമത്തിൽ സ്ത്രീയും കുട്ടിയും അടക്കം. മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.


കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ സഹയാത്രികരെ തീ കൊളുത്തിയ സംഭവത്തില്‍ ദാരുണമായ വഴിത്തിരിവ്

ഏലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനുമിടയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. അജ്ഞാതന്‍ തീ കൊളുത്തിയ സമയം പുറത്തേയ്ക്ക് ചാടിയവരുടെ മൃതദേഹങ്ങളാണ് പൊലീസ് നടത്തിയ സ്ഥല പരിശോധനയില്‍ കണ്ടെത്തിയത് എന്നാണ് സൂചന. അപകടം നടന്ന പാലത്തിന് സമീപം നിന്നാണ് ഒരു പുരുഷന്റെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹം കണ്ടെത്തിയത്. മരിച്ചത് കണ്ണൂര്‍ സ്വദേശിയായ യുവതിയും സഹോദരിയുടെ കുട്ടിയുമാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പുരുഷന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ആലപ്പുഴ - കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ സഹയാത്രികര്‍ക്ക് നേരെ തീ കൊളുത്തിയത്. ഡി വണ്‍ കമ്ബാര്‍ട്ട്മെന്റിലെ യാത്രക്കാര്‍ തമ്മില്‍ വഴക്കുണ്ടായെന്നും പിന്നാലെ ഒരാള്‍ പെട്രോളൊഴിച്ച്‌ സഹയാത്രികനെ തീകൊളുത്തിയെന്നുമാണ് പ്രാഥമിക വിവരം. കോഴിക്കോട് എലത്തൂര് വച്ചാണ് സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്ബത്പേര്‍ക്ക് പൊള്ളലേറ്റിരുന്നു.പരിക്കേറ്റവരെ പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശഷുപത്രികളിലുമായി പ്രവേശിപ്പിച്ചു. ഇതില്‍ ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രിന്‍സ് എന്ന യാത്രക്കാരന്റെ നില ഗുതുതരമാണെന്നാണ് വിവരം. തലശേരി സ്വദേശി അനില്‍കുമാര്‍, ഭാര്യ സജിഷ, മകന്‍ അദ്വൈത് തളിപ്പറമ്ബ് സ്വദേശി റൂബി, തൃശൂര്‍ സ്വദേശി അശ്വതി എന്നിവര്‍ക്കും പരിക്കേറ്റു. കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മട്ടന്നൂര്‍ സ്വദേശിയായ റാസിഖ് കൂടെയുള്ള രണ്ട് പേരെ കാണാനില്ലെന്ന് അറിയിച്ചിരുന്നു.

അതേസമയം തീ കൊളുത്തിയ ആള്‍ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിറുത്തിയ ശേഷം ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാര്‍ അറിയിക്കുന്നത്. ഇയാള്‍ ചുവന്ന തൊപ്പി വെച്ചിരുന്നതായും നാട്ടുകാര്‍ വ്യക്തമാക്കി.

ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ സഹയാത്രികരെ തീ കൊളുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്.

ട്രെയിനിലുണ്ടായത് പെണ്‍കുട്ടിയ്ക്കെതിരായ ആസൂത്രിതമായ ആക്രമണമാണെന്നാണ് മേയര്‍ അറിയിച്ചത്. തീ കൊളുത്തിയ ശേഷം അക്രമി രക്ഷപ്പെട്ടതായാണ് അറിയാന്‍ കഴിഞ്ഞതെന്നും മേയര്‍ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവത്തിലേയ്ക്ക് നയിച്ചത് എന്നാണ് ദൃക്സാക്ഷികള്‍ അടക്കം അറിയിക്കുന്നത്.

ഡി വണ്‍ കമ്ബാര്‍ട്ട്മെന്റിലെ യാത്രക്കാര്‍ തമ്മില്‍ വഴക്കുണ്ടായെന്നും പിന്നാലെ ഒരാള്‍ പെട്രോളൊഴിച്ച്‌ സഹയാത്രികനെ തീകൊളുത്തിയെന്നുമാണ് പ്രാഥമിക വിവരം. കോഴിക്കോട് എലത്തൂര് വച്ചാണ് സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പൊള്ളലേറ്റെന്നാണ് വിവരം.

Video courtesy Asianet News



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.