Click to learn more 👇

എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍


തിരുവനന്തപുരം : എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍. കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്

രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഉന്നത വൃത്തങ്ങളില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വിവരം പ്രതി പിടിയിലായി എന്ന് തന്നെയാണ്. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. രാജ്യം മുഴുവന്‍ ഷഹറൂഖ് സെയ്ഫിക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. രത്നഗിരിയിലെ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയിരുന്നു. ഇയാള്‍ക്ക് ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.