Click to learn more 👇

രക്തം തളംകെട്ടിയ മുറിയിൽ മൃതദേഹങ്ങൾ; കൊച്ചിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ.


കൊച്ചി: എറണാകുളം ചേപ്പനത്ത് ഒരുകുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. രാഘവപ്പറമ്ബത്ത് വീട്ടില്‍ മണിയന്‍, ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്.

ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം മണിയന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടുകൂടിയാണ് സംഭവം. മണിയനെ ആത്മഹത്യ ചെയ്ത നിലയിലും ഭാര്യയേയും മകനേയും വെട്ടിയും കല്ലിലിടിച്ചും കൊലപ്പെടുത്തിയ നിലയിലുമാണ്. മകന്‍ മനോജ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. പനങ്ങാട് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

രാത്രിയോടെ വീട്ടില്‍ നിന്ന് വാക്ക് തര്‍ക്കത്തിന്റെ ശബ്ദം കേട്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. 'രണ്ടര വരെ സംസാരവും മറ്റും കേട്ടിരുന്നു. കൊലപ്പെട്ട മണിയന്റെ സഹോദരി വന്ന് വിളിച്ചപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് മറുപടിയുണ്ടായില്ല. പിന്നീട് സഹോദരിയുടെ മക്കളെത്തി തുറന്നു നോക്കിയപ്പോഴാണ് മൂന്നുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.', അയല്‍ക്കാരന്‍ പറഞ്ഞു.

ലോട്ടറി വില്‍പ്പനക്കാരനാണ് മരിച്ച മണിയന്‍. കുടുംബം സാമ്ബത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചുവന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഭാര്യ വീട്ടുജോലികള്‍ ചെയ്തുവരികയായിരുന്നു

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.