Click to learn more 👇

കൊല്ലം സ്വദേശിനിയെ ഗോവയില്‍ കൊണ്ടുപോയി രണ്ട് മാസത്തോളം കൂടെത്താമസിപ്പിച്ച്‌ പീഡിപ്പിച്ചു, നഗ്നചിത്രങ്ങള്‍ പകര്‍ത്തി; യുവാവ് പിടിയില്‍


 എഴുകോണ്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ എഴുകോണ്‍ പൊലീസ് പിടികൂടി. വയനാട് മാനന്തവാടി പെരുമ്ബില്‍ വീട്ടില്‍ ജിതിന്‍ ജോണിനെയാണ് (28) അറസ്റ്റ് ചെയ്തത്.

ജോലി സംബന്ധമായി വയനാട്ടില്‍ എത്തിയ നെടുമ്ബായിക്കുളം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് കേസിനാസ്പദമായ സംഭവം.

യുവതിയുമായി പരിചയത്തിലായ ജിതിന്‍ ഗോവയില്‍ താന്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ യുവതിക്കൊപ്പം രണ്ട് മാസത്തോളം താമസിച്ചു. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി. നഗ്നചിത്രങ്ങള്‍ പകര്‍ത്തി പ്രദര്‍ശിപ്പിച്ചതായും പരാതിയുണ്ട്. ഗോവയിലെത്തിയാണ് എഴുകോണ്‍ പൊലീസ് പ്രതിയെ പിടികൂടിയത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.