Click to learn more 👇

മാരിയമ്മ പാട്ടിന് എസ് ഐയുടെ കിളിപോയ നൃത്തം; ഒടുവിൽ നാട്ടുകാർ പിടിച്ചു മാറ്റി; വീഡിയോ കാണാം


ഉത്സവപറമ്ബിലെ മൈക്ക് സെറ്റില്‍ മുഴങ്ങിയ ഭക്തിഗാനം കേട്ട് ഡ്യുട്ടി മറന്ന് നൃത്ത ചുവടുകളുമായി പോലീസുകാരന്‍

ഇടുക്കി പൂപ്പാറയിലാണ് സംഭവം. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു എസ്‌ഐയുടെ എല്ലാം മറന്നുള്ള നൃത്തം. ഉത്സവത്തില്‍ ക്രമസമാധാന പാലനത്തിന് എത്തിയതായിരുന്നു ശാന്തന്‍പാറ എസ്‌ഐ ഷാജിയും സംഘവും. ഇതിനിടെ ക്ഷേത്രത്തിലെ മൈക്ക് സെറ്റില്‍ നിന്ന് ‘മാരിയമ്മ കാളിയമ്മ’ എന്ന തമിഴ് ഗാനം കേട്ടതോടെ എസ് ഐ നൃത്തം ആരംഭിച്ചു.

നൃത്തം നീണ്ടു പോയതോടെ, അവസാനം നാട്ടുകാര്‍ എസ് ഐ യെ പിടിച്ചു മാറ്റി. ക്ഷേത്രത്തില്‍ കൂടിനിന്ന ആളുകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Video courtesy news18

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.