തിരുവനന്തപുരം: മയക്കുവെടിയേറ്റ് കിണറ്റില്‍ മുങ്ങിയ കരടിയെ പുറത്തെത്തിച്ചു. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്.
കിണറിന്റെ അടിത്തട്ടില്‍ നിന്നാണ് കരടിയെ കിട്ടിയത്. ഇതിനെ സമീപത്ത് സ്ഥാപിച്ച കൂട്ടിലേക്ക് മാറ്റി.
അഗ്നിശമന സേനയാണ് കരടിയെ പുറത്തെത്തിച്ചത്. രക്ഷാദൗത്യത്തില്‍ വനംവകുപ്പിന് പാളിച്ച പറ്റിയതിന് പിന്നാലെയാണ് ദൗത്യം അഗ്നിശമന സേന ഏറ്റെടുത്തത്. കരടി ചത്തിട്ടുണ്ടാകാമെന്ന് മയക്കുവെടിവച്ച ഡോക്ടര്‍ അലക്സാണ്ടര്‍ പ്രതികരിച്ചു.
തിരുവനന്തപുരം വെള്ളനാട് കണ്ണമ്ബള്ളി സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രിയാണ് കരടിയെ വീട്ടുകാര്‍ കണ്ടത്. തൊട്ടടുത്തുള്ള വനത്തില്‍ നിന്നാണ് ഇത് എത്തിയതെന്നാണ് നിഗമനം.
Video courtesy Asianet News
അവരിന്ദിന്റെ വീടിന് സമീപത്തെ വീട്ടിലെ കോഴിക്കൂട് പൊളിച്ച് കരടി രണ്ട് കോഴികളെ കടിച്ചു. മൂന്നാമത്തെ കോഴിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കിണറിന് സമീപത്തേക്ക് അത് പറന്നു. ഇതിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കിണറ്റിനുള്ളിലേക്ക് വീണതെന്നാണ് കരുതുന്നത്. ശബ്ദം കേട്ട് എത്തിയ വീട്ടുകാരാണ് കിണറ്റിനുള്ളില്‍ കരടിയെ കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
മയക്കുവെടിവച്ച് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. മോട്ടോര്‍ ഉപയോഗിച്ച് കിണറ്റിലെ വെള്ളം വറ്റിച്ചാണ് പുറത്തെടുത്തത്.
Video courtesy Asianet News