Click to learn more 👇

സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് ബസ് സ്റ്റാൻഡിലും ചായക്കടയിലും പട്ടാപ്പകൽ കറങ്ങി നടക്കും; അർജുനെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ പോലീസിന് പരാതി നൽകി


ആറ്റിങ്ങല്‍: പൊതുസ്ഥലത്ത് അശ്ലീലരീതിയില്‍ വീഡിയോ ചിത്രീകരിച്ച രണ്ടു യുവാക്കളെ ആറ്റിങ്ങല്‍ പൊലീസ് പിടികൂടി.കാരേറ്റ് തൊളിക്കുഴി സ്വദേശി അര്‍ജുന്‍, മുതുവിള സ്വദേശി ഷെമീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പാന്റിന് മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചായിരുന്നു വീഡിയോ ചിത്രീകരണം.

അര്‍ജുനാണ് പട്ടാപ്പകല്‍ അശ്ലീല രീതിയില്‍ വസ്ത്രം ധരിച്ച്‌ ആറ്റിങ്ങലില്‍ കറങ്ങി നടന്നത്. ബസ് സ്റ്റാന്‍ഡ്, ചായക്കട, എന്നിങ്ങനെ ആളുകൂടുന്നയിടത്തെല്ലാം നിന്ന് ഇവര്‍ വീഡിയോ ഷൂട്ട് ചെയ്തു. സഹികെട്ട് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

111111

പൊലീസിന് മുമ്ബിലും കൂസലില്ലാതെ നടന്ന യുവാക്കള്‍, കാര്യമന്വേഷിച്ചപ്പോള്‍ തങ്ങള്‍ പ്രാങ്ക് വീഡിയോ ചിത്രീകരിക്കുകയാണെന്നും കാറിലിരുന്ന് സുഹൃത്ത് ഇതെല്ലാം ചിത്രീകരിക്കുന്നുണ്ടെന്നും പറഞ്ഞു. ഇതോടെ പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. പാന്റിന് മുകളില്‍ ധരിച്ച അടിവസ്ത്രം ഊരിച്ച ശേഷമാണ് അര്‍ജുനെയും ഷമീറിനെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. ഇരുവര്‍ക്കും താക്കീതും നല്‍കി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.