പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇയാള്‍ക്ക് കഴിഞ്ഞ മാസം എണ്‍പത് ലക്ഷം രൂപാ സമ്മാനമായി ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലെത്തിയത്.തുടര്‍ന്ന് ഇക്കഴിഞ്ഞ ഒന്നിന് രാത്രി 9 മണിക്ക് പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്നയാളുടെ വീട്ടില്‍ മദ്യസല്‍ക്കാരം നടത്തുകയായിരുന്നു. മായാവി എന്ന സന്തോഷ് ഇയാളെ പിടിച്ചു തള്ളിയതായി പറയപ്പെടുന്നു. തോട്ടത്തിലേക്ക് വീണ സജീവിന് ദേഹാസ്വാസ്ഥ്യമുണ്ടായി .മെഡിക്കല്‍ കോളേജില്‍വച്ച് ഇന്നലെ വൈകുന്നേരം മരണം സംഭവിച്ചു.അന്വേഷണം ആരംഭിച്ചതായി പാങ്ങോട് സി.ഐ. എന്‍.സുനീഷ് അറിയിച്ചു.