ഇസ്‌ലാമാബാദ്: പെണ്‍മക്കളുടെ മൃതദേഹം ബലാത്സംഗംത്തിനിരയാകാതിരിക്കാന്‍ മാതാപിതാക്കള്‍ ശവക്കല്ലറകളില്‍ പൂട്ട് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്.
പാകിസ്താനില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. രാജ്യത്ത് നെക്രോഫീലിയ (ശവങ്ങളുമായുള്ള ലൈംഗികബന്ധം അല്ലെങ്കില്‍ ആകര്‍ഷണം) കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇത്തരം കേസുകള്‍ പാകിസ്താനില്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ചില ആക്‌വിസ്റ്റുകളും എഴുത്തുകാരും കഴിഞ്ഞദിവസം വിഷയം വീണ്ടും ഉന്നയിച്ചു. പാകിസ്താനിലെ കടുത്ത പ്രത്യയശാസ്ത്രങ്ങളാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് കാരണമെന്ന ആരോപണമുണ്ട്.
2011ലാണ് നെക്രോഫീലിയ കേസ് രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ശവപറമ്ബിലെ കാവല്‍ക്കാരനായ മുഹമ്മദ് റിസ്‌വാന്‍ താന്‍ 48 വനിതകളുടെ മൃതശരീരങ്ങളെ ബലാത്സംഗം ചെയ്തതായി കുറ്റം സമ്മതം നടത്തുകയായിരുന്നു. ഒരു മൃതദേഹത്തെ പീഡിപ്പിച്ചതിനുശേഷം ഇയാള്‍ ഓടി രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം മേയില്‍ പാകിസ്താനിലെ ഗുജ്‌റാത്തില്‍ ഒരു കൗമാരക്കാരിയുടെ മൃതദേഹം അജ്ഞാതര്‍ ബലാത്സംഗം ചെയ്തതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
Pakistan has created such a horny, sexually frustrated society that people are now putting padlocks on the graves of their daughters to prevent them from getting raped.
When you link the burqa with rape, it follows you to the grave. pic.twitter.com/THrRO1y6ok
2013ല്‍ ഗുജറന്‍വാലയിലെ ശവപറമ്ബില്‍ 15കാരിയുടെ മൃതദേഹം കല്ലറയ്‌ക്ക് പുറത്തായി കാണപ്പെട്ട സംഭവത്തില്‍ പാകിസ്താന്‍ പഞ്ചാബിലെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഷഹബാസ് ഷരീഫ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ വിഷയം ഇപ്പോള്‍ ജുഡീഷ്യറിയുടെ പരിഗണനയിലാണ്. 2019ല്‍ കറാച്ചിയിലെ ലന്ദി പട്ടണത്തില്‍, 2020ല്‍ പാകിസ്താന്‍ പഞ്ചാബിലെ ഒകാര പ്രവിശ്യയില്‍, 2021ല്‍ ഗുലാമുല്ലാ പട്ടണത്തിലെ മൗലവി അഷ്റഫ് ചണ്ഡിയോ ഗ്രാമം എന്നിവിടങ്ങളില്‍ നിന്നും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.