Click to learn more 👇

മൂന്ന് ഇടി ഒരു ചവിട്ട്, അക്രമികളെ അടിച്ചുവീഴ്ത്തി യുവതി; വൈറൽ വീഡിയോ കാണാം.


ലോകമെങ്ങും സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ആശങ്കയിലാണ്. നിരവധി രാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് സ്വയം സുരക്ഷയ്ക്കായി വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.

സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം സ്വയം പ്രതിരോധത്തിനുള്ള ടെക്നിക്കുകള്‍ സ്ത്രീകള്‍ക്ക് നല്‍കിവരുന്ന രാജ്യങ്ങളുമുണ്ട്. എങ്കിലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവൊന്നുമില്ല. ഇന്ത്യയിലാണെങ്കില്‍ ഓരോ വര്‍ഷവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച്‌ വരികയാണെന്ന് കണക്കുകള്‍ തെളിവ് നല്‍കുന്നു.

ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ തന്നെ അക്രമിക്കാന്‍ ശ്രമിച്ച രണ്ട് പേരെ ഒരു യുവതി നിഷ്പ്രയാസം കീഴടക്കുന്ന വീഡിയോ വൈറലായി. ചൈനീസ് ആക്ഷന്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു അത്. തന്‍റെ ശരീരത്തില്‍ കൈ വച്ച രണ്ട് പേരെ നിമിഷ നേരം കൊണ്ടായിരുന്നു ആ യുവതി ഇടിച്ച്‌ താഴെയിട്ടത്. 2020 ല്‍ ചിത്രീകരിക്കപ്പെട്ട വീഡിയോയാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആള്‍ത്തിരക്കില്ലാത്ത ഒരു റസ്റ്റോറന്‍റില്‍ ഭക്ഷണം വിളമ്ബുന്ന ഒരു യുവതിയെയും മേശയ്ക്ക് ഇരുപുറവുമായി ഇരിക്കുന്ന രണ്ട് പേരെയും വീഡിയോയില്‍ കാണാം.

ഇതിനിടെ ഒരാള്‍ എഴുന്നേറ്റ് സ്ത്രീയുടെ കൈയില്‍ കയറിപ്പിടിക്കുന്നു. മുഖം നോക്കി മൂന്ന് പഞ്ചായിരുന്നു യുവതിയുടെ മറുപടി. ഇതിനിടെ അയാള്‍ താഴെ വീഴുന്നു. ഈ സമയം രണ്ടാമത്തെ ആള്‍ എഴുന്നേറ്റ് മേശയിലിരുന്ന എന്തോ സാധനം യുവതിക്ക് നേരെ ഏറിയുന്നു. അവര്‍ അത് തട്ടികളയുകയും കാലുകൊണ്ടുള്ള കിക്കില്‍ അയാളെ അവിടെ തന്നെ ഇരുത്തുകയും ചെയ്യുന്നു. അയാള്‍ വീണ്ടും എഴുന്നേറ്റ് യുവതിക്ക് നേരെ കസേര വലിച്ചെറിയുന്നു. കസേര കൈകൊണ്ട് പിടിച്ചെടുത്ത അവര്‍ അടുത്ത കിക്കില്‍ അയാളെയും വീഴ്ത്തുന്നു. വീഡിയോയില്‍ യുവതി ഒരു തികഞ്ഞ അഭ്യാസിയാണെന്ന് വ്യക്തം. എന്നാല്‍ റെസ്റ്റോറന്‍റ് എവിടെയാണെന്നോ എന്താണ് അവരെ പ്രകോപിപ്പിച്ചതെന്നോ വീഡിയോയിലില്ല.

@harikarotalar എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ ഇതിനകം പത്ത് ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ പെണ്‍കുട്ടിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച്‌ രംഗത്തെത്തി. പലരും പെണ്‍കുട്ടിയെ 'പവര്‍ റേഞ്ചര്‍' എന്നും 'ലേഡി ബ്രൂസ് ലീ' എന്നും വിളിച്ചു. ഇത് നേരത്തെ സെറ്റിട്ട് ചെയ്ത വീഡിയോയാണോ അതോ യഥാര്‍ത്ഥമാണോ എന്നതിന് സ്ഥിരീകരണമില്ലെങ്കിലും, ഇത്തരത്തില്‍ അക്രമണങ്ങള്‍ നടക്കുമ്ബോള്‍ തിരിച്ച്‌ പ്രതികരിക്കാന്‍ മടിക്കുന്ന സ്ത്രീകള്‍ക്ക് ഈ വീഡിയോ ഒരു പ്രചോദനമാണെന്ന് പറഞ്ഞവരും കുറവല്ല.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.