നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് ജ്യോതിക. തമിഴ് സിനിമയിലാണ് സജീവമെങ്കിലും മലയാളത്തിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്.
സൂര്യ-ജ്യോതിക താരദമ്പതികള്‍ക്കും ഒരു വലിയ ഫാന്‍സ് കൂട്ടം തന്നെയുണ്ട്. ഹിന്ദി വെബ് സീരീസില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജ്യോതിക. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ജ്യോതികയുടെ ഒരു വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ജ്യോതിക തന്നെയാണ് തന്‍റെ വര്‍ക്കൗട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തല കുത്തി നിന്ന് വര്‍ക്കൗട്ട് ചെയ്യുന്ന ജ്യോതികയെ ആണ് വീഡിയോയില്‍ കാണുന്നത്. 'MOM തിരിച്ചിട്ടാല്‍ WOW' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്.
14 ലക്ഷം ആളുകളാണ് ഈ വീഡിയോ ഇതു വരെ കണ്ടത്. മൂന്നര ലക്ഷത്തോളം പേര്‍ ലൈക്കും ചെയ്തിട്ടുണ്ട്. അതില്‍ തന്നെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. മാളവിക മേനോന്‍, സാധിക വേണുഗോപാല്‍, ഗായത്രി ശങ്കര്‍ എന്നിവരെല്ലാം ജ്യോതികയെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.