പനവൂര്‍ കല്ലിയോട് ദര്‍ഭ വിളകത്തുവീട്ടില്‍ അനില്‍ കൃഷ്ണ (23) ആണ് പിടിയിലായത്.
ഹോസ്റ്റലില്‍ കടന്ന് ഏറ്റവും മുകളിലെ നിലയിലെ വാട്ടര്‍ ടാങ്കിനു ചുവട്ടില്‍ കഞ്ചാവ് പൊതികള്‍ കൊണ്ടുവെച്ച ശേഷം വിദ്യാര്‍ഥിനികള്‍ക്ക് വിവരം നല്‍കും. ആവശ്യക്കാര്‍ ഇവിടെ വന്നു കഞ്ചാവ് എടുത്ത ശേഷം പണം ഇവിടെവെക്കും. രാത്രിയില്‍ ഇയാള്‍ ഇവിടെ കയറി പണം എടുത്തുകൊണ്ടു പോവുകയാണ് പതിവ്.
ഹോസ്റ്റലില്‍ അതിക്രമിച്ചു കടന്നതിന് ഇതിന് മുമ്ബും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ ഹോസ്റ്റലില്‍ കടന്ന ഇയാളെ ജീവനക്കാര്‍ തടഞ്ഞുവെച്ചു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് എത്തി അറസ്റ്റ് ചെയ്തത്.
നേരത്തെ ഇയാള്‍ കഞ്ചാവ് ലഹരിയില്‍ കൈഞരമ്ബ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞ അമ്മയെ തലക്കടിച്ചു പരിക്കേല്പിച്ചു. ഇതുള്‍പ്പെടെ ഇയാള്‍ക്കെതിരെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ ആറു കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.