Click to learn more 👇

പുലിയിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്; വാല്‍പ്പാറയില്‍ അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു.


തൃശ്ശൂര്‍: വാല്‍പ്പാറയില്‍ അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു. ജാര്‍ഖണ്ഡ് സ്വദേശികളായ തോട്ടം തൊഴിലാളികളുടെ കുട്ടിക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സംഭവം.

വാല്‍പ്പാറ- മലക്കപ്പാറ അതിര്‍ത്തിയിലാണ് പുലിയുടെ ആക്രമണമുണ്ടായത്. രക്ഷിതാക്കള്‍ക്ക് പിന്നാലെ തോട്ടത്തിലേയ്ക്ക് പോകുന്നതിനിടെയാണ് കുട്ടിയെ പുലി ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ആളുകള്‍ ബഹളമുണ്ടാക്കിയതോടെ പുലി അവിടെ നിന്ന് ഓടിപോകുകയായിരുന്നു. ഈ പ്രദേശത്ത് നേരത്തെയും പുലിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി തോട്ടം തൊഴിലാളികള്‍ പറയുന്നത്. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ നേരത്തെ പുലി ആക്രമിച്ച്‌ കൊന്നിട്ടുണ്ട്.

പുലിയുടെ സാന്നിദ്ധ്യത്തെക്കുറിച്ച്‌ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അന്യസംസ്ഥാനക്കാരായ നിരവധി തൊഴിലാളികുടുംബങ്ങള്‍ ഇവിടെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.