നവവധു തന്റെ കാമുകനെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനിലെത്തിയതിന് പിന്നാലെ നടന്ന വന്‍ ഡ്രാമയാണ് സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം.
സംഭവം നടന്നത് യുപിയിലെ ഹാമിര്‍പൂര്‍ ജില്ലയിലെ റാത്ത് കോട്‌വാലി പ്രദേശത്താണ്. കാമുകനെ വിവാഹം കഴിക്കാന്‍ അപേക്ഷയുമായി എത്തിയ വിവാഹിതയായ പെണ്‍കുട്ടി പോലീസുകാരുടെ മുന്നില്‍ ബഹളം വയ്ക്കുകയും ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണുണ്ടായത്. ഓരോന്ന് പറയുന്നതിനിടയില്‍ യുവതി നിലവിളിക്കുകയും അവിടെയുണ്ടായിരുന്ന കസേരകള്‍ തല്ലിത്തകര്‍ക്കുകയും, മൊബൈല്‍ എടുത്ത് നിലത്തെറിയുകയും എന്നുവേണ്ട എന്തൊക്കെയാണ് കാട്ടികൂടിയതെന്ന് അവര്‍ക്ക് തന്നെ അറിയില്ല എന്നതാകും സത്യം.
സംഭവത്തിന്റെ മുഴുവന്‍ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വൈറലായ വീഡിയോയില്‍ നവവധു പോലീസ് സ്റ്റേഷനില്‍ വന്ന് ബഹളം ഉണ്ടാക്കുകയും കാമുകനെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ബഹളത്തിനിടയിലും "ദോ ശാദി കരോഗെ എന്ന് യുവതി പറയുന്നതും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയും. രീതി കണ്ടിട്ട് വധു മദ്യലഹരിയിലാണെന്നാണ് തോന്നുന്നത്. ബഹളമുണ്ടാക്കുന്നു യുവതിയെ അവിടെയുള്ള വനിതാ കോണ്‍സ്റ്റബിള്‍മാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരേയും മറിച്ചിട്ടുകൊണ്ട് യുവതി ബഹളം വയ്ക്കുകയാണ്. യുവതിയെ നിയന്ത്രിക്കാന്‍ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ നന്നേ പാടുപെട്ടുവെന്നുതന്നെ പറയാം. വീഡിയോ കാണാം…
"Do shaadi karenge Do Shaadi"
Woman demands marriage with lover soon after her wedding with a man
Police watches as mute spectators
Feeling so bad for her Husband
EQUALITY ! pic.twitter.com/S6zbiqE731