Click to learn more 👇

കാറിനടിയില്‍ 15 അടി നീളമുള്ള രാജവെമ്ബാല ; പിടികൂടിയ ശേഷം കാട്ടിലേക്ക്, വീഡിയോ


 വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനടിയില്‍ പതുങ്ങിയിരുന്ന കൂറ്റന്‍ രാജവെമ്ബാലയെ പിടികൂടി കാട്ടില്‍ തുറന്നുവിടുന്ന ദൃശ്യങ്ങള്‍ പുറത്ത്.

കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ അഗുംബെ ഗ്രാമത്തിലാണ് സംഭവം. വീഡിയോ ഐഎഫ്‌എസ് ഉദ്യോഗസ്ഥന്‍ സുശാന്ത നന്ദ വ്യാഴാഴ്ച ട്വിറ്ററില്‍ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു.

പാമ്ബിനെ കണ്ട ഉടന്‍തന്നെ വീട്ടുകാര്‍ പാമ്ബുപിടുത്ത വിദഗ്ധന്‍ ജയകുമാറിനെ വിവരമറിയിച്ചു. ഇവിടെയെത്തിയ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാമ്ബിനെ വാഹനത്തിനുള്ളില്‍ നിന്നും പുറത്തെത്തിച്ചു. 15 അടി നീളമുള്ള രാജവെമ്ബാലയെയാണ് കാറിന്റെ അടിയില്‍ നിന്ന് പിടികൂടിയതെന്ന് ജയകുമാര്‍ പറഞ്ഞു.

പാമ്ബിനെ പിടികൂടി സഞ്ചിയിലാക്കിയ ശേഷം കാട്ടില്‍ തുറന്നുവിടുന്നതാണ് വീഡിയോയില്‍ അവസാനം കാണുന്നത്.

പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ഭക്ഷണ ശൃംഖലയില്‍ രാജവെമ്ബാലകള്‍ പ്രധാനമാണ്. ഇവിടെ 15 അടിയോളം നീളമുള്ള ഒരു രാജവെമ്ബാലയെ രക്ഷപ്പെടുത്തി കാട്ടില്‍ വിട്ടയച്ചു.

'പരിശീലനം ലഭിച്ച പാമ്ബുപിടുത്തക്കാര്‍ മാത്രം പാമ്ബിനെ പിടിക്കാന്‍ പോവുക. ദയവായി സ്വന്തമായി ശ്രമിക്കരുത്. മഴക്കാലം അടുത്തതിനാല്‍ എല്ലായിടത്തും രാജവെമ്ബാലയെ കണ്ടെന്ന് വരാമെന്നും ജാഗ്രത പാലിക്കണം... ' - എന്ന് കുറിച്ച്‌ കൊണ്ടാണ് സുശാന്ത നന്ദ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.