ഓടുന്ന ട്രെയിനിന് മുമ്ബില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.
ഹൈദരാബാദിലെ സനത് നഗറില്‍ വെള്ളിയാഴ്ചയാണ് സംഭവം. മുഹമ്മദ് സര്‍ഫ്രാസ് എന്ന ഒമ്ബതാം ക്ലാസുകാരനാണ് മരിച്ചത്.
രണ്ട് സുഹൃത്തുക്കളും സര്‍ഫ്രാസും ചേര്‍ന്നായിരുന്നു റീല്‍സ് ഷൂട്ട് ചെയ്തത്. അതിവേഗം വരുന്ന ട്രെയിനിന് മുന്നില്‍ സര്‍ഫ്രാസ് നില്‍ക്കുന്ന റീല്‍സായിരുന്നു ചിത്രീകരിക്കാന്‍ ശ്രമിച്ചത്. പാളത്തോട് ചേര്‍ന്ന് നിന്ന സര്‍ഫ്രാസിനെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു. സംഭവസ്ഥലത്തുതന്നെ സര്‍ഫ്രാസ് മരിക്കുകയും ചെയ്തു.
അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
A 16 year old boy named #Sarfaraz died on the spot after being hit by a train while recording an Instagram reel video at railway track Sanatnagar station. #Hyderabad pic.twitter.com/N9axC5psk5