Click to learn more 👇

മലപ്പുറത്ത് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ചില്ലിന് വിള്ളല്‍


 വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. തിരൂര്‍ സ്റ്റേഷന്‍ വിട്ട ട്രെയിന്‍ തിരുന്നാവായ റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിന് തൊട്ടുമുമ്ബാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്

ട്രെയിനിന്റെ ചില്ലിന് ചെറിയ വിള്ളല്‍ സംഭവിച്ചു. കാര്യമായ കേടുപാടുകളില്ലാത്തതിനാല്‍ യാത്ര തുടര്‍ന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി തിരൂര്‍ പൊലീസ് അറിയിച്ചു. അതേസമയം ആര്‍പിഎഎഫ് കേസ് രജിസ്റ്റര്‍ ചെയ്തു. ഷൊര്‍ണൂരില്‍ ട്രെയിനിന്റെ പ്രാഥമിക പരിശോധന നടത്തിയതായും കാര്യമായ ഒന്നും പറ്റിയിട്ടില്ലെന്നും ചെറിയ പാട് മാത്രമാണുള്ളതെന്നും റെയില്‍വേ അറിയിച്ചു. വന്ദേഭാരതിന് സുരക്ഷ കൂട്ടുമെന്നും റെയില്‍വേ അറിയിച്ചു.

നേരത്തെ വിവിധ സംസ്ഥാനങ്ങളില്‍ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതാദ്യമായാണ് കേരളത്തിലും ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. വന്ദേഭാരതിനു മലപ്പുറം ജില്ലയില്‍ സ്റ്റോപ് (തിരൂര്‍ സ്റ്റേഷന്‍) അനുവദിക്കാത്തതില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.