Click to learn more 👇

ബസ് സ്റ്റോപ്പിന് മുകളിലേയ്ക്ക് തെങ്ങ് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു


 ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളില്‍ തെങ്ങ് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു.

ഇന്നലെ വൈകിട്ട് വയനാട് കല്‍പ്പറ്റ പുള്ളിയാര്‍മലയിലായിരുന്നു അപകടം. കാട്ടിക്കുളം സ്വദേശി നന്ദു (19) ആണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു നന്ദുവിന്റെ മരണം.

ഐടിഐ വിദ്യാര്‍ത്ഥിയായിരുന്നു നന്ദു. കോളേജ് വിട്ട് വീട്ടിലേയ്ക്ക് മടങ്ങാന്‍ ബസ് കാത്തിരിക്കുമ്ബോഴായിരുന്നു അപകടമുണ്ടായത്. കനത്ത മഴയിലും കാറ്റിലും ബസ് കാത്തുനില്‍പ്പ് കേന്ദ്രത്തിന് മുകളിലേയ്ക്ക് തെങ്ങ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.