തീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ ബാല ആരോഗ്യം വീണ്ടെടുത്ത് സിനിമയില്‍ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.
ആശുപത്രിവാസ കാലത്ത് തനിക്കിുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ബാല ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍. ഗുരുതരമായ അവസ്ഥയിലൂടെയാണ് താന്‍ കടന്നു പോയതെന്നും ഒരു ഘട്ടത്തില്‍ വെന്റിലേറ്റര്‍ സഹായം നിറുത്തലാക്കണമെന്നു പോലും കുടുംബാംഗങ്ങളോട് ഡോക്ടര്‍ പറഞ്ഞിരുന്നതായും ബാല വെളിപ്പെടുത്തുന്നു. സുഹൃത്തുക്കളെയും ശത്രുക്കളെയും തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അവയെന്നും ബാല കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയില്‍ ക്രിട്ടിക്കലായി കിടന്നപ്പോള്‍ മകളെ കാണണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്റെ മനസില്‍ അവസാന നിമിഷങ്ങളായിരുന്നു അതൊക്കെ. മകളെ കാണണം എന്നൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഏത് ശാസ്ത്രത്തിനും മതത്തിനും നിയമത്തിനും അച്ഛനെയും മകളെയും പിരിക്കാനുള്ള അവകാശം ഇല്ല. ദൈവത്തിന് പോലും ഇല്ല. ആശുപത്രിയില്‍ വച്ച് ഞാന്‍ പാപ്പുവിനെ കണ്ടു. ഏറ്റവും മനോഹരമായ വാക്ക് ഞാന്‍ കേട്ടു. ഐ ലവ് മൈ ഡാഡി സോ മച്ച് ഇന്‍ ദിസ് വേള്‍ഡ്.. . എന്നവള്‍ പറഞ്ഞു.
ഇനിയുള്ള കാലം അതെപ്പോഴും എനിക്കോര്‍മ്മയുണ്ടാകും. അതിന് ശേഷം ഞാന്‍ കൂടുതല്‍ സമയം അവളുടെ കൂടെ ചെലവഴിച്ചില്ല. കാരണം എന്റെ ആരോഗ്യം മോശമാകുകയായിരുന്നു . അത് അവള്‍ കാണരുതെന്ന് എനിക്കുണ്ടായിരുന്നു.
ബാല പറഞ്ഞു നിറുത്തി.