കണ്ണൂര്‍: ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ദമ്ബതികളെയും മൂന്ന് കുട്ടികളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍ ചെറുപുഴ വാടിച്ചാലിലാണ് സംഭവം.
ശ്രീജ, ഭര്‍ത്താവ് ഷാജി, ശ്രീജയുടെ ആദ്യ വിവാഹത്തിലെ കുട്ടികളായ സുജിൻ (12), സൂരജ് (10), സുരഭി (എട്ട്) എന്നിവരാണ് മരിച്ചത്. രണ്ടാഴ്‌ച മുൻപാണ് ശ്രീജയും ഷാജിയും വിവാഹിതരായത്. ഷാജിയ്ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇയാള്‍ ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ല. കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
വീടിന്റെ വാതില്‍ തുറക്കാതിരുന്നതും ആരെയും പുറത്തുകാണാത്തതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്. കുട്ടികളെ വീട്ടിലെ സ്റ്റെയര്‍ കേസില്‍ കെട്ടിത്തൂക്കിയതിനുശേഷം ശ്രീജയും ഷാജിയും ഒരേ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.