Click to learn more 👇

കിണറ്റില്‍ ചാടി 27 വയസുകാരി ആത്മഹത്യ ചെയ്തു, രക്ഷിക്കാന്‍ ചാടിയ സഹോദരന്‍ ഗുരുതരാവസ്ഥയില്‍; സംഭവം വിഴിഞ്ഞത്ത്


 

തിരുവനന്തപുരം വിഴിഞ്ഞത്ത് കിണറ്റില്‍ ചാടിയ യുവതി മരിച്ചു. അര്‍ച്ചന ചന്ദ്ര ആണ് മരിച്ചത്. 27 വയസായിരുന്നു

സഹോദരൻ ഭവനചന്ദ്രൻ യുവതിയെ രക്ഷിക്കാൻ കിണറ്റില്‍ ചാടിയെങ്കിലും, ഗുരുതരമായി പരിക്കേറ്റു. ഇപ്പോള്‍ അദ്ദേഹം തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകുന്നേരം 6 മണിയോടെ വിഴിഞ്ഞം കരിച്ചല്‍ കൊച്ചുപള്ളിയില്‍ ആണ് സംഭവം.


കുടുംബ വഴക്കാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. വിഴിഞ്ഞത്തു നിന്നും പൂവാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയായിരുന്നു ഇരുവരെയും പുറത്തെടുത്തത്. അര്‍ച്ചനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ് അര്‍ച്ചന.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക