Click to learn more 👇

കോഴിക്കോട് പുലിമുട്ട് നിര്‍മാണത്തിനിടെ ജെ സി ബി കടലിലേയ്ക്ക് വീണു; ദൃശ്യങ്ങള്‍ പുറത്ത്


 കോഴിക്കോട്: കോതി അഴിമുഖത്ത് പുലിമുട്ട് നിര്‍മാണത്തിനിടെ ജെ സി ബി മറിഞ്ഞ് കടലിലേയ്ക്ക് വീണു. കല്ലിടല്‍ നടക്കുന്നതിനിടെയാണ് കല്ലായി പുഴ ചേരുന്ന കോതി അഴിമുഖത്തേക്ക് ജെ സി ബി മറിഞ്ഞത്.

ജെസിബി ഓപ്പറേറ്റര്‍ക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഇന്ന് രാവിലെ 10.20 ഓടെയാണ് സംഭവമുണ്ടായത്. സംഭവം കണ്ടുനിന്നയാള്‍ എടുത്ത വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. 'ജെ സി ബി കടലിലേക്ക് വീണൂ' എന്ന് അലറിവിളിക്കുന്നതും 'ഓടിവാ' എന്ന് സമീപത്തുണ്ടായിരുന്നവരോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. സംഭവസ്ഥലത്ത് പൊലീസും അഗ്നിരക്ഷാസേനയും എത്തിയിട്ടുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.