Click to learn more 👇

ധോണി വയസ്സനായാൽ എങ്ങനെയിരിക്കും ധോണിയുടെ അപരനെ കണ്ടു ഞെട്ടി ക്രിക്കറ്റ് ലോകം; വൈറൽ വീഡിയോ കാണാം.


 ചെന്നൈ: ഐപിഎല്‍ സിഎസ്കെ മികവ് തുടരുമ്ബോള്‍ എല്ലാ കണ്ണുകളും നീളുന്ന നായകന്‍ എം എസ് ധോണിയിലേക്കാണ്. ഈ ഐപിഎല്‍ സീസണ്‍ ധോണിയുടേതാണെന്ന തലത്തിലാണ് കാര്യങ്ങള്‍ പോകുന്നത്.

കൊല്‍ക്കത്തയിലും മുംബൈയിലും ജയ്പുരിലുമൊക്കെ ധോണിയെ കാണാന്‍ സിഎസ്കെയുടെ മഞ്ഞപ്പട്ടാളം ഇരച്ചെത്തിയിരുന്നു. ഇപ്പോള്‍ ധോണിയെ ചുറ്റിപ്പറ്റിയുള്ള ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഇത് 2040ലെ ധോണിയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരത്തിനിടെ പകര്‍ത്തപ്പെട്ടതാണ് വീഡിയോ. 

എം എസ് ധോണിയുമായി സാമ്യമുള്ള ഒരാള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ജേഴ്സിയും ധരിച്ച്‌ കളി കാണുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇത് ട്രൈം ട്രാവലാണോ എന്നൊക്കെയാണ് ആരാധകര്‍ വീഡിയോയോട് പ്രതികരിക്കുന്നത്. അതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണ്‍ എം എസ് ധോണിയുടെ അവസാന എഡിഷനായിരിക്കും എന്ന അഭ്യൂഹം ഐപിഎല്‍ 2023 തുടങ്ങും മുമ്ബേ സജീവമായിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.