Click to learn more 👇

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ശിഖര്‍ ധവാന്‍ വിരമിച്ചു


 

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം വിരമിക്കുന്നതായി അറിയിച്ചത്.

പിന്തുണച്ച എല്ലാവര്‍ക്കും താരം നന്ദി പറഞ്ഞു.


2022ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന പരമ്ബരയിലാണ് താരം അവസാനമായി രാജ്യത്തിനായി കളിച്ചത്. 2010ല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. 


ഇടംകെെയന്‍ ബാറ്റര്‍ ആയ ശിഖര്‍ ധവാന്‍ ടെസ്റ്റില്‍ 34 മത്സരങ്ങിലും ഏകദിനത്തില്‍ 167 മത്സരങ്ങളിലും ടി20യില്‍ 68 മത്സരങ്ങളിലും രാജ്യത്തിനായി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 2,315 റണ്‍സും, ഏകദിനത്തില്‍ 6793 റണ്‍സും, ടി20 യില്‍ 1759 റണ്‍സും എടുത്തിട്ടുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക