ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോ ട്രെയിനുള്ളില്‍ കമിതാക്കള്‍ പരസ്യമായി ചുംബിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളല്‍ വൈറല്‍.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ കമിതാക്കള്‍ക്കെതിരെ രംഗത്തെത്തി. ഇവരുടെ പ്രവൃത്തിയെ പരിഹസിച്ച് പലരും രംഗത്ത് വരികയും ചെയ്തു. പെണ്‍കുട്ടിക്ക് യുവാവ് സി.പി.ആര്‍ നല്‍കുകയാണെന്നാണ് ചിലര്‍ കമന്റ് ചെയ്തത്.
മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. പെണ്‍കുട്ടി യുവാവിന്റെ മടിയില്‍ കിടക്കുമ്ബോ& ആവേശത്തോടെ ചുംബിക്കുന്ന യുവാവിന്റെ ദൃശ്യമാണ് വീഡിയോയിലുള്ളത്. ഇത് കണ്ടിട്ടും മറ്റു യാത്രക്കാര്‍ നിശബ്ദരായിരിക്കുന്നതും കാണാം. മോശമായി പെരുമാറിയ യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചിലര്‍ ഡി.എം.ആര്‍.സിയോട് ആവശ്യപ്പെട്ടു.
രണ്ടാഴ്ച മുന്‍പ് മെട്രോ ട്രെയിനുള്ളില്‍ സ്വയംഭോഗം ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് ഒരാള്‍ക്കെതിരെ കേസെടുത്തിരുന്നു. അനുചിതമായ വസ്ത്രധാരണത്തിന്റെ പേരില്‍ യാത്രക്കാരിയും വിമര്‍ശനം നേരിട്ടിരുന്നു, ഇത്തരം സംഭവങ്ങള്‍ വ്യാപകമായതിന് പിന്നാലെ ട്രെയിവില്‍ സിവില്‍ വേഷത്തിലും യൂണിഫോമിലും പൊലീസിനെ വിന്യസിക്കാന്‍ ഡി.എം.ആര്‍.സി തീരുമാനിച്ചിരുന്നു.
Couple seen kissing passionately in Delhi Metro, internet says boy performing CPR #DelhiMetro #couple-kissing pic.twitter.com/NJ4kUsBQSS
— Malayali speaks (@malayalispeaks1) May 11, 2023