വീട്ടിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് തീപ്പിടിച്ച് വീട്ടമ്മക്ക് ഗുരുതര പരിക്കേറ്റു.
നഗരൂര്‍ കടവിള പുല്ലുതോട്ടം നാണിനിവാസില്‍ ഗിരിജ സത്യ(59)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30കഴിഞ്ഞായിരുന്നു സംഭവം.
ഈ സമയം വീട്ടില്‍ ഗിരിജസത്യന്‍ മാത്രമാണ് ഉണ്ടായിരുന്നത്.വീട്ടിന് പുറത്തുനില്‍ക്കുകയായിരുന്ന ഗിരിജ എല്‍.പി.ജി ഗ്യാസ് ലീക്കായ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുറകു വശത്ത് അടുക്കളവാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍ ഉഗ്ര ശബ്ദത്തോടെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഗിരിജയെ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ പൂര്‍ണമായും പൊട്ടിത്തകര്‍ന്ന് കത്തിയമര്‍ന്നു. ഉടന്‍
തന്നെ ആറ്റിങ്ങല്‍ അഗ്നിരക്ഷാ നിലയത്തില്‍ അറിയിക്കുകയും സ്റ്റേഷന്‍ ഓഫിസര്‍ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ മനോഹരന്‍പിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീയണച്ചു.
പരിക്കേറ്റ ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവര്‍ക്ക് അമ്ബത് ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്.
അതേസമയം ഗ്യാസ് സിലിണ്ടറിന് കേടുപാടുകള്‍ ഉണ്ടായിട്ടില്ലെന്നും ഗ്യാസ് ലീക്കായതിന്റെ സൂചനകള്‍ കാണുന്നില്ലെന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റഫ്രിജറേറ്ററിന്റെ കമ്ബ്രസര്‍ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

