Click to learn more 👇

വാക്കേറ്റവും ഉന്തും തള്ളും! ഐപിഎല്‍ ഫൈനലിനിടെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പൊലീസിനെ ആക്രമിച്ച്‌ യുവതി; വീഡിയോ കാണാം


 അഹമ്മദാബാദ്: അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ ഫൈനല്‍ മത്സരം കാണാനെത്തിയവര്‍ക്ക് കടുത്ത നിരാശയാണുണ്ടായത്.

കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തില്‍ ടോസിടാന്‍ പോലും സാധിച്ചിട്ടില്ല. മഴ തുടര്‍ന്നോടെ മത്സരം ഇന്നത്തെയ്ക്ക് മാറ്റിയെന്ന ഔദ്യോഗിക വാര്‍ത്തയും പുറത്തുവന്നു.

ഫൈനലിന് റിസര്‍വ് ദിനം അനുവദിച്ചിരുന്നു. തുടര്‍ന്നാണ് മത്സരം മാറ്റേണ്ടി വന്നത്. ഇന്നലത്തെ ടിക്കറ്റില്‍ തന്നെ ഇന്നും ഫൈനല്‍ കാണാന്‍ സാധിക്കും. നേരത്തെ റിസര്‍വ് ദിനം ഇല്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പിന്നീട് ഔദ്യോഗിക തീരുമാനമെത്തുകയായിരുന്നു.

ഇതിനിടെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്സരം കാണാനെത്തിയ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥനെ തള്ളിമാറ്റുന്നതാണ് വീഡിയോയില്‍. സുരക്ഷയ്ക്കായി എത്തിയ ഉദ്യോഗസ്ഥൻ പല തവണ നിലത്ത് വീഴുന്നുണ്ട്. എന്നാല്‍ എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സ്റ്റേഡിയത്തില്‍ നിന്നുള്ള വീഡിയോ പോസ്റ്റ് ചെയ്ത ക്രിക്കറ്റ് ആരാധകന്‍ പറയുന്നത്. വീഡിയോ കാണാം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.