Click to learn more 👇

' അബോര്‍ഷന് പിന്നാലെ നിരന്തരം കുറ്റപ്പെടുത്തല്‍' ; അനുപ്രിയയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍


 തിരുവനന്തപുരം : അരുവിക്കര കാച്ചാണിയില്‍ അനുപ്രിയ എന്ന 29കാരി ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റില്‍.

അഞ്ചല്‍ ഏരൂര്‍ സ്വദേശികളായ മന്‍മഥന്‍ (78) ഭാര്യ വിജയ (71) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയായ ഭര്‍ത്താവ് മനു ഗള്‍ഫിലാണുളളത്. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നിവയ്‌ക്കാണ് മൂവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസമാണ് കാച്ചാണി സ്വദേശി അനുപ്രിയ ജീവനൊടുക്കിയത്. അനുപ്രിയയുടെ റൂമില്‍ നിന്നും ഭര്‍ത്താവിനെയും വീട്ടുക്കാരെയും കുറിച്ചുള്ള ആറ് പേജ് കത്ത് പൊലീസ് കണ്ടെത്തിയിരുന്നു.

ഉച്ചഭക്ഷണം കഴിച്ച ശേഷം മുകളിലെ മുറിയിലേക്ക് പോയ അനുപ്രിയയെ ഏറെ നേരമായിട്ടും താഴേയ്‌ക്ക് കാണാതായതോടെ മുറി തുറന്ന് നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടത്.

ആറ് മാസങ്ങള്‍ക്ക് മുമ്ബായിരുന്നു അനുപ്രിയയുടെ വിവാഹം.വിദേശത്തായിരുന്നു മനുവിന് ജോലി. വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളില്‍ തന്നെ മനു ജോലി സ്ഥലത്തേയ്‌ക്ക് മടങ്ങിപ്പോയിരുന്നു. ഇതിനിടയില്‍ അനുപ്രിയ ഗര്‍ഭിണിയായെങ്കിലും അബോര്‍ഷന്‍ ആകുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭര്‍തൃവീട്ടുകാര്‍ തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് അനുപ്രിയ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിരുന്നു.

ഭര്‍ത്താവും സമാനരീതിയില്‍ പ്രതികരിച്ചതോടെ അനുപ്രിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു . വിവാഹ ശേഷം ഒരുമാസം മാത്രമാണ് അനുപ്രിയ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചത്. പിന്നീട് അച്ഛന്റെയും അമ്മയുടെയും അടുത്തേയ്‌ക്ക് മടങ്ങിവന്നിരുന്നു

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.